നടന്നുതീരാത്ത ദൂരത്തിന്റെ ഒപ്പ്, ഒരു കുഞ്ഞു മുടന്ത്.


നടന്നുതീരാത്ത ദൂരത്തിന്റെ ഒപ്പ്, ഒരു കുഞ്ഞു മുടന്ത്.

കുഞ്ഞനമീനും മേളത്തിൽ ദഫ് കൊട്ടി.

“സ്വല്ലി വസല്ലിം…”

മൗലിദിന്റന്ന് പൊരേല് പൊൽസ് നൊറയും. ബറ്റാത്ത പൊൽസ്.

സൗറിന്റെ മുന്നിൽ നുബുവ്വത്തിന്റെ നൂറി- ലാറു പ്രാക്കുഞ്ഞു വിരിഞ്ഞു.

അതു മതി, അത്ര മാത്രം ഇനി ഞങ്ങൾക്കു വസന്തം.

അധിനിവേശ പര്യടനങ്ങളുടെ അനന്തരഫലമായി അക്കാദമിക മേഖലകളിൽ രൂപപ്പെട്ട ഇംഗ്ലീഷ് ഭാഷ ആധിപത്യം തന്നെയാണ് ഇന്നത്തെ ജ്ഞാന അപകോളനീകരണത്തിന്റെ പ്രധാന വെല്ലുവിളികളിലൊന്ന്. ലിബറൽ ചിന്തകൾക്കകത്തു മതകീയത പുലർത്തുന്ന മുസ് ലിമിനും സ്വതന്ത്രമായി ചിന്തിക്കാമെന്നും പക്ഷെ ഇസ്ലാമിക നിയമങ്ങൾക്കനുസ്യൂതമായ രീതിയാണ് അടിസ്ഥാനമാക്കേണ്ടതെന്ന് അമേരിക്കൻ ചിന്തകൻ ഹംസ യൂസുഫ് പ്രതികരിക്കുന്നതായി കാണം.

മലബാറിലെ മാപ്പിളമാർക്കിടയിൽ പ്രധാന എഴുത്തു ഭാഷയായിരുന്ന അറബി മലയാളത്തിൽ ഒരുപാടു ഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട്. അവയിൽ മിക്കതും പദ്യകൃതികളാണ്. അക്കാലങ്ങളിലെ മാപ്പിളപ്പാട്ടിന്റെ ജനകീയതയായിരിക്കാം ഒരുപക്ഷെ ഇതിനു കാരണം. ഗദ്യകൃതികൾ വളരെ കുറച്ചുമാത്രമെ അവശേഷിച്ചിട്ടുള്ളൂ. അവയിൽ വളരെ പ്രാധാന്യമർഹിക്കു...

ശീതയുദ്ധാനന്തര കാലഘട്ടത്തിലാണ് ഇസ്ലാമിനെതിരെ ഒരു മുഖ്യ രാഷ്ട്രീയ പ്രമേയമായി സെക്കുലറിസം എന്ന സംവര്‍ഗം ആഗോള സാഹചര്യത്തില്‍ വികസിക്കുന്നത്. മുതലാളിത്തത്തിൻ്റെ മുഖ്യ പ്രതിസ്ഥാനത്ത് നിലനിന്നിരുന്ന കമ്മ്യൂണിസം സോവിയറ്റ് യൂണിയൻ്റെ തകര്‍ച്ചയോടെ പിന്‍വാങ്ങിയതോടു കൂടിയാണ് 'പുതിയ അപരന്' എന്ന ലേബലില്‍ ഇസ്ലാം പൊതു വ്യവഹാരങ്ങളില്‍ കടന്നുവരുന്നത്. മുതലാളിത്ത പാശ്ചാത്യ ലോകവും ഇസ്ലാമും തമ്മിലുള്ള ആശയ ധൈഷണിക ദ്വയുദ്ധമാണ് സമകാലിക ചരിത്രത്തിൻ്റെ ഏറ്റവും വലിയ സവിശേഷത. ഇസ്ലാമിക സമൂഹങ്ങളെ ജനാധിപത്യവല്‍ക്കരിക്കാന്‍ എന്ന പേരില്‍ യൂറോ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ നടത്തിയ ഇറാഖ്, അഫ്ഗാന് അധിനിവേശം ഇത്തരമൊരു ദ്വന്ദ യുദ്ധത്തിൻ്റെ മൂർത്തമായ അടയാളമാണ്.

കൊളോണിയലിസം, കൊളോണിയാലിറ്റി തുടങ്ങിയ ആശയ സ്വരൂപങ്ങളെ മനസ്സിലാക്കുന്നതോടെ എങ്ങനെയാണു പാശ്ചാത്യേതര ജ്ഞാനശാസ്ത്രത്തിന്റെ പരമാധികാര മനോഭാവം പ്രവർത്തിക്കുന്നുവെന്നും ലോകത്തിലെ വിവിധങ്ങളായ പാശ്ചാത്യ ജ്ഞാനപാരമ്പര്യങ്ങളിൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നതെങ്ങനെയെന്നും മനസ്സിലാക്കാൻ സാധിക്കും. മുസ്ലിം ജ്ഞാനപാരമ്പര്യത്തിന്റെയും ജ്ഞാനശാസ്ത്രത്തിന്റെയും അവസ്ഥാവിശേഷം മറ്റൊന്നല്ല. മുസ്ലിം ജ്ഞാനപാരമ്പര്യവും ഇസ്ലാമിക ജ്ഞാനശാസ്ത്രവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എപിസ്റ്റമിക് കോളനിവൽക്കരണമാണ്.