
മലബാറിലെ മാപ്പിളമാർക്കിടയിൽ പ്രധാന എഴുത്തു ഭാഷയായിരുന്ന അറബി മലയാളത്തിൽ ഒരുപാടു ഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട്. അവയിൽ മിക്കതും പദ്യകൃതികളാണ്. അക്കാ…

മലബാറിലെ മാപ്പിളമാർക്കിടയിൽ പ്രധാന എഴുത്തു ഭാഷയായിരുന്ന അറബി മലയാളത്തിൽ ഒരുപാടു ഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട്. അവയിൽ മിക്കതും പദ്യകൃതികളാണ്. അക്കാ…

ശീതയുദ്ധാനന്തര കാലഘട്ടത്തിലാണ് ഇസ്ലാമിനെതിരെ ഒരു മുഖ്യ രാഷ്ട്രീയ പ്രമേയമായി സെക്കുലറിസം എന്ന സംവര്‍ഗം ആഗോള സാഹചര്യത്തില്‍ വികസിക്കുന്നത്. മുതലാളിത്തത്തിൻ്റെ മുഖ്യ പ്രതിസ്ഥാനത്ത് നിലനിന്നിരുന്ന കമ്മ്യൂണിസം സോവിയറ്റ് യൂണിയൻ്റെ തകര്‍ച്ചയോടെ പിന്‍വാങ്ങിയതോടു കൂടിയാണ് 'പുതിയ അപരന്' എന്ന ലേബലില്‍ ഇസ്ലാം പൊതു വ്യവഹാരങ്ങളില്‍ കടന്നുവരുന്നത്. മുതലാളിത്ത പാശ്ചാത്യ ലോകവും ഇസ്ലാമും തമ്മിലുള്ള ആശയ ധൈഷണിക ദ്വയുദ്ധമാണ് സമകാലിക ചരിത്രത്തിൻ്റെ ഏറ്റവും വലിയ സവിശേഷത. ഇസ്ലാമിക സമൂഹങ്ങളെ ജനാധിപത്യവല്‍ക്കരിക്കാന്‍ എന്ന പേരില്‍ യൂറോ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ നടത്തിയ ഇറാഖ്, അഫ്ഗാന് അധിനിവേശം ഇത്തരമൊരു ദ്വന്ദ യുദ്ധത്തിൻ്റെ മൂർത്തമായ അടയാളമാണ്.

പശ്ചിമാഫ്രിക്കയിലെ കാരവൻ പട്ടണങ്ങൾ കേവലം ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങൾ എന്നതിനപ്പുറം, മരുഭൂയാത്രകളിൽ തീർത്ഥാടകർക്ക് ആശ്വാസമേകിയ തനത് ഇസ്ലാമിക പാരമ്പര്യങ്ങളുടെ പ്രതീകാത്മക കേന്ദ്രങ്ങളായിരുന്നു. മക്കയോട് സദൃശ്യമായ താദ്മക്കയും, കഅ്ബയുടെ അളവിൽ മുറ്റമുള്ള മസ്ജിദുകളാൽ ഹജ്ജ് പ്രചോദനം നൽകിയ തിംബുക്തുവും, കൈയെഴുത്തുപ്രതികളാൽ പേരുകേട്ട ചിൻഗ്വേറ്റിയും പശ്ചിമാഫ്രിക്കൻ മുസ്ലിംകളുടെ തീർത്ഥാടന ചരിത്രത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് അന്വേഷിക്കുകയാണ് ലേഖകൻ.

1920കളുടെ അവസാനം വരെ ഇറാന് സ്വന്തമായി റെയില്‍വേ ശൃംഖലകള്‍ ഇല്ലായിരുന്നുവെങ്കിലും, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ ഇറാനിയന്‍ യാത്രക്കാര്‍ക്ക് രാജ്യത്തിന്റെ അതിര്‍ത്തികള്‍ കടന്നാലുടന്‍ തന്നെ സ്റ്റീംഷിപ്പ്-റെയില്‍ ശൃംഖലകളില്‍ പ്രവേശിക്കാമായിരുന്നു. കപ്പല്‍ മാര്‍ഗ്ഗം മക്കയിലേക്കോ ട്രെയിന്‍ വഴി മോസ്കോയിലേക്കോ യാത്ര ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സമയം മൃഗപ്പുറത്ത് ഇറാന് മുറിച്ചുകടക്കാന്‍ ഹിദായത്തിനും സംഘത്തിനും വേണ്ടിവന്നു.

ആവി വിപ്ലവത്തിന്റെ ഫലമായി യാത്രാസൗകര്യങ്ങൾ വർദ്ധിച്ചതോടെ ഹജ്ജ് തീർത്ഥാടനം ഒരു വലിയ വ്യാവസായിക ശൃംഖലയായി മാറുകയും, ലോകത്തിന്റെ വിവിധ കോണുകളിലുള്ള മുസ്ലിംകളെ പുതിയ തുറമുഖ നഗരങ്ങളുമായും റെയിൽവേ പാതകളുമായും ബന്ധിപ്പിക്കുകയും ചെയ്തു. ഒരേസമയം സുഗമവും എന്നാൽ പകർച്ചവ്യാധികൾ കാരണം ദുഷ്കരവുമായിത്തീർന്ന ഈ ആധുനിക യാത്രകൾ, കപ്പലുകളിലും തുറമുഖങ്ങളിലും രൂപപ്പെട്ട ബഹുസ്വരമായ ചെറുലോകങ്ങളിലൂടെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾ പരസ്പരം സംവദിക്കുന്ന ഒരു വലിയ ആഗോള സാമൂഹിക അനുഭവമായി എങ്ങനെയാണ് ഹജ്ജിനെ പുനക്രമീകരിച്ചതെന്ന് വ്യക്തമാക്കുകയാണ് ലേഖനം.

ഹജ്ജ് തീർത്ഥാടനം കേവലമൊരു വ്യക്തിഗത പുണ്യയാത്ര എന്നതിനപ്പുറം, സൂഫി കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നതിലും വിഭിന്ന ജനവിഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും നിർണ്ണായകമായ ഒരു സാമൂഹിക പ്രക്രിയയായി വർത്തിക്കുന്നുണ്ട്. യാത്രയിലും കൂട്ടായ്മകളിലും പാലിക്കേണ്ട സവിശേഷമായ മര്യാദകളിലൂടെയും, മഖാമുകൾ സന്ദർശിക്കുന്ന സിയാറത്ത് പോലുള്ള അനുഷ്ഠാനങ്ങളിലൂടെയും തസവ്വുഫിൽ ഹജ്ജ് ഒരു ഉദാത്തമായ കൂട്ടായ അനുഭവമായി എങ്ങനെയാണ് രൂപാന്തരപ്പെടുന്നതെന്നും സൂഫികൾക്കിടയിലുള്ള ഹജ്ജിന്റെ സാമൂഹികത എങ്ങനെയാണ് വളർന്നതെന്നും പരിചയപ്പെടുത്തുകയാണ് ലേഖനം.

അറിവ് എന്ന അടിസ്ഥാന ഘടനയെ ബാധിച്ച അസുഖങ്ങളെ ചികിത്സിക്കുകയാണ് അത്താസ്. പടിഞ്ഞാറൻ തത്ത്വശാസ്ത്രം അതിഭൗതിക ശാസ്ത്രത്തെ നിഷേധിക്കുകവഴി വസ്തുക്കളും യാഥാർഥ്യവും പരാശ്രയം ഇല്ലാതെ നിലനിൽക്കുന്ന അസ്തിത്വങ്ങളാണെന്ന് സ്ഥാപിക്കുന്നു. അറിവുവഴി മനുഷ്യൻ യാഥാർഥ്യത്തെ എങ്ങനെ മനസ്സിലാക്കണം, ബാഹ്യ ലോകത്തെക്കുറിച്ചുള്ള ദർശനങ്ങൾ എങ്ങനെ രൂപപ്പെടുത്തണം എന്ന് അത്താസിയൻ വീക്ഷണത്തിലൂടെ വിശദീകരിക്കുകയാണ് ലേഖകൻ.

പൂര്‍ണ സര്വശക്തിത്വമെന്ന പദം ഇതിനെക്കാള്‍ കൂടുതല്‍ ശക്തമാണ്. 'omni' എന്നത് 'സര്‍വം' എന്നര്ഥത്തെ ഉള്‍ക്കൊള്ളുമ്പോള്‍, ദൈവത്തിന് സമസ്ത ശക്തിയുമുള്ളതായി ഗണിക്കാം. എന്നാല്‍, ഇത് വ്യത്യസ്ത അര്‍ഥങ്ങളുള്ള ഒരു അഭിപ്രായമാണ്. ഇവിടെ (omni) എന്ത് സൂചിപ്പിക്കുന്നു എന്നത് ഭാഗികമായി 'ശക്തി'യെന്ന പദം എന്തിനെയാണ് അര്‍ഥമാക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

'മാല്‍കം, നീ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുക. നിനക്കൊരിക്കലും അഭിഭാഷകാനാവാനാവില്ല'. തന്റെ ഭാവി സ്വപ്നങ്ങളെക്കുറിച്ച് വര്ണിച…

അധികപേരും പിന്തുടരുന്ന യാഥാസ്ഥിക വീക്ഷണങ്ങള്‍(Conservative Views) ഇസ്ലാമിന്റെ കാഴ്ച്ചപ്പാടുകളല്ല; കൊളോണിയല്‍ സ്വാധീനത്തിന്റെ ബാക്കിപത്രങ്ങളാണവ. ഉദാഹരണത്തിന്, ഇംഗ്ലീഷ് പൊതു നിയമ പ്രകാരം വിവാഹിതയായ സ്ത്രീയെ പ്രത്യേക വ്യക്തിയായി പരിഗണിച്ചിരുന്നില്ല. സ്വാഭാവികമായും അവളുടെ സ്വത്തവകാശം ഭര്‍ത്താവിനായിരുന്നു (മറ്റു യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളിലും ഈ നിയമം നിലനിന്നിരുന്നു). കവേച്ചര് (coverture) എന്ന പേരില്‍ നിലനിന്നിരുന്ന ഈ നിയമം 1880-കളിലാണ് അസാധുവാകുന്നത്.