27JUL 2026ഷഹ്ദാബ് പെരുമാൾ

മലബാറിലെ തീരദേശ മുസ്ലിംകളും ഗന്ധത്തിന്റെ സാമൂഹിക രാഷ്ട്രീയവും
ഗന്ധത്തെക്കുറിച്ചുള്ള സാമൂഹിക സങ്കൽപ്പങ്ങൾ എങ്ങനെ നിർമിക്കപ്പെടുന്നു എന്നു മനസ്സിലാക്കാൻ മത്സ്യമാർക്കറ്റിലെ ലേലരീതിയെക്കുറിച്ചു നടത്തിയ എന്റെ ഫീൽഡ് നിരീക്ഷണങ്ങൾ ഏറെ സഹായകമാകുമെന്ന് തോന്നുന്നു. പുലർച്ചെ കടപ്പുറത്തു നടക്കുന്ന മത്സ്യലേലത്തിൽ ഓരോ കൊട്ടയിലുമുള്ള മത്സ്യത്തിന്റെ വില നിർണയിക്കുന്നതിനായി അതിന്റെ ഭാരം, കാഴ്ച, പുതുമ, ഗുണനിലവാരം എന്നിവ പ്രധാനമായും പരിഗണിക്കപ്പെടുന്നുണ്ട്. ചില സാഹചര്യങ്ങളിൽ ചെമ്മീൻ പഴകിയിരിക്കുന്നതായി തോന്നുകയും അതിന്റെ ഗന്ധം ഗുണനിലവാരത്തിലെ കുറവിന്റെ സൂചനയായി വിലയിരുത്തപ്പെടുകയും ചെയ്യുന്ന പ്രവണത വാങ്ങാൻ വരുന്ന ജനങ്ങളുടെ ഇടയിലുണ്ട്.
ഷഹ്ദാബ് പെരുമാൾ|27 JUL 2026
