

അടിഭാഗത്തുള്ള തുമ്പിക്കൈ സമാനമായ ആകൃതി വിശ്വാസികൾ മിമ്പറിനു നൽകുന്ന സവിശേഷ സ്ഥാനത്തെയും ആദരവിനെയുമാണ് ചൂണ്ടിക്കാട്ടുന്നത്. 'ശക്തരായ രണ്ട് ആനകൾ തോളിലേറ്റിയിരിക്കുന്ന മിമ്പർ' എന്ന അർഥം ധ്വനിപ്പിക്കുന്നതാണ് ഈ ഡിസൈൻ.
ഇർശാദ് കുഴിഞ്ഞൊളം
|
09 JUL 2026

അഫ്സല് തിരൂര്‍ക്കാട്
|
04 JUL 2026
നാസിം വേങ്ങര | 04 JUL 2026
വളരെ ലളിതമായിരുന്നു ആദ്യ കാലത്തെ വുളൂ ചെയ്യൽ കർമം. കുളങ്ങളില്ലാത്ത ചെറിയ പള്ളികളിൽ കരിങ്കല്ലു കെട്ടിയ വലിയ കിണറുകളിൽനിന്ന് കയറും ബക്കറ്റും (പഴയകാലത്ത് തുകൽപ്പാത്രങ്ങൾ) ഉപയോഗിച്ചു വെള്ളം കോരിയെടുത്ത്, അതിനടുത്തായി നിർമിച്ച ചെറിയ കല്ലുവെട്ടുകളിലൂടെയോ ചാലുകളിലൂടെയോ ഒഴുക്കിവിട്ടായിരുന്നു വിശ്വാസികൾ ശുദ്ധി വരുത്തിയിരുന്നത്.

ബാസിൽ ഇസ്ലാം | 04 JUL 2026
കേരളത്തിലെ പരമ്പരാഗത സമൂഹങ്ങളിൽ ഇന്നത്തെക്കാൾ വളരെക്കൂടുതൽ ആവശ്യങ്ങൾക്കായി പായകൾ ഉപയോഗിച്ചിരുന്നു. വിശ്രമിക്കാൻ കിടക്കുന്നതിനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനും യോഗങ്ങൾ ചേരുന്നതിനും തുടങ്ങി പല കാര്യങ്ങൾക്കും പായകൾത്തന്നെയായിരുന്നു ആശ്രയം.

കെ. ആദിൽശാ | 04 JUL 2026
നിസ്കാരവും ഇതര ആരാധനകളും കൂട്ടമായി ചെയ്യുന്നതിനു പ്രത്യേക ശ്രേഷ്ഠതയുണ്ട് ഇസ്ലാമില്‍. പരസ്പര ഐക്യവും സഹവര്‍ത്തിത്വവും വര്‍ധിപ്പിക്കുന്നതിലും സ്വത്വബോധം വളര്‍ത്തുന്നതിലും ഇത്തരം കൂടലുകള്ക്കു ചെറുതല്ലാത്ത പങ്കുണ്ട്.

അൻശിദ് കടമ്പോട്ട് | 01 JUL 2026
കേരളത്തിലെ പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യ പ്രാദേശികമായ തച്ചുശാസ്ത്ര രീതികളെ പൂർണമായി ഉൾക്കൊണ്ടാണു രൂപപ്പെട്ടത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ മുഗൾ നിർമിതികളിൽ കാണുന്ന വലിയ താഴികക്കുടങ്ങളോ കമാനങ്ങളോ മിശ്കാൽ പള്ളിയിൽ കാണാനാവില്ല. ഹിന്ദു ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളോടും പരമ്പരാഗത നാലുകെട്ടുകളോടും സാദൃശ്യമുള്ള മേൽക്കൂര ഘടനയും തൂണുകളുടെ ക്രമീകരണവുമാണ് ഇതിനുള്ളത്. അറേബ്യൻ പള്ളികളിലെ തുറന്ന മുറ്റങ്ങൾക്കു ബദൽ രൂപമെന്നോണം, കേരളത്തിലെ കനത്ത മൺസൂൺ മഴയെ പ്രതിരോധിക്കാൻ തക്കവണ്ണം അടച്ചുറപ്പുള്ളതും ഉയർത്തിയതുമായ തറയോടു കൂടിയതുമായ നിർമാണശൈലിയാണ് തദ്ദേശീയരായ തച്ചന്മാർ സ്വീകരിച്ചത്.
